2021, ജൂൺ 25, വെള്ളിയാഴ്‌ച

കവിത: പ്രയാണം:


 (05.06.2021-ന്  ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത്


 എങ്കിലും... 

ഒന്നു നോക്കാമെന്ന ആ 'വ്യാമോഹ'മുണ്ടല്ലോ,                                                                                                     അതാണ്,   ഏഴാകാശങ്ങളെ വെട്ടിപ്പിടിക്കാനുള്ള                                                     കരുത്തേകുന്നത്..


മുള്ളിൻ കൂർപ്പിനെ..
ചടുല ഹൃദയ വികാരങ്ങളാലവ
മുനയൊടിക്കും..

ഇരുതലമൂർച്ചയെ
ഇതളിൻ മാർദ്ദവമാക്കും..

സ്കഡിനെ പിളർക്കുന്ന
പാട്രിയോട്ടുകളാവും ..

ബ്രഹ്മാസ്ത്രത്തെ
നെടുകെഛേദിക്കുന്ന
ബ്രഹ്മശീർഷയും...

നിഷേധിക്കപ്പെടുന്ന ജന്മത്തെ
ഇതരൻ്റെ ആലയത്തിലേക്ക്
ആട്ടിയോടിക്കാനുതിരുമ്പോൾ..

തായതൻ മടിത്തട്ടിൽ നിന്ന്
വേർപ്പെടുത്തുമ്പോഴുള്ള വേപഥുവിനെ വേൾക്കാതിരിക്കാൻ
വൻമതിലായി കോട്ട കെട്ടും!

പിന്നെ, ശൂലങ്ങൾ
ഗർഭത്തിൽ നിന്ന്
കുത്തിയെടുക്കുന്നത്
കബന്ധങ്ങളെയാവില്ല..

പിളർന്നാൽ.. ഒന്ന് രണ്ടും
രണ്ട് നാലും
നാല് പതിനാറുമായ്
പെറ്റ് പെരുകുന്ന
യുറേനിയ മജ്ജയുള്ള
മണ്ണിൽ ത്രസിക്കുന്ന
ബീജങ്ങളെയായിരിക്കും...

അറ്റം കൂർത്ത
ആയുധത്തിൻ്റെ
അഹങ്കാരത്തിലും
ആത്മവിശ്വാസത്തിലും
അതാഞ്ഞ് കൊത്തും...

ആഴിയുടെ
അഗാധങ്ങളിൽ
ആണ്ടിറങ്ങി
ആഘാതം സൃഷിടിക്കും..

അതിൽ തുറക്കുന്ന
തുരങ്കം ഒടുങ്ങുന്നത്,
ചെങ്കടൽ പിളർന്നുണ്ടായ
കിടങ്ങിലായിരിക്കും..

അന്ന്..
ഒപ്പമൊന്ന് നടന്നു
കൊടുത്താൽമാത്രം മതിയാകും...

-----

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കവിത: ഈനാംപേച്ചിയും മരപ്പട്ടിയും:

                കവിത : ഈനാംപേച്ചിയും മരപ്പട്ടിയും : ചീഞ്ഞവിത്തെറിഞ്ഞതങ്ങ് ചൈനയിലാണ് ! വുഹാനിലെ മാംസച്ചന്തയിൽ നിന്ന്   ലാവയായി പൊട...